അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ

January 11, 2019 0 By Editor

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസാണ് രാമക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.

അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും ബിജെപി ഉണ്ടാക്കുക. എന്നാല്‍ കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല – അമിത് ഷാ പറഞ്ഞു.