ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ശബരിമല കർമ്മ സമിതി മുന്നോട്ടു വച്ച ശതം സമർപ്പയാമിയ്ക്ക് ഒരു ലക്ഷം രൂപ കൂടി നൽകി നടൻ സന്തോഷ് പണ്ഡിറ്റ്

ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ശബരിമല കർമ്മ സമിതി മുന്നോട്ടു വച്ച ശതം സമർപ്പയാമിയ്ക്ക് ഒരു ലക്ഷം രൂപ കൂടി നൽകി നടൻ സന്തോഷ് പണ്ഡിറ്റ്

January 27, 2019 0 By Editor

തിരുവനന്തപുരം : ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ശബരിമല കർമ്മ സമിതി മുന്നോട്ടു വച്ച ശതം സമർപ്പയാമിയ്ക്ക് ഒരു ലക്ഷം രൂപ കൂടി നൽകി നടൻ സന്തോഷ് പണ്ഡിറ്റ്.51000 കൊടുത്തതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണിതെന്ന് നടൻ ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞു.

അഞ്ചു ലക്ഷം കൊടുക്കണമെന്നുള്ളപ്പോഴാണ് 51000 കൊടുത്തത്,കാശുണ്ടായിരുന്നില്ല,പക്ഷെ വിമർശകർക്കായി ഇപ്പൊ 1 ലക്ഷം കൂടി കൊടുക്കുന്നു.ചിലർ ചോദിക്കുന്നത് ഹർത്താൽ നടത്തിയവർക്കാണല്ലൊ നിങ്ങൾ പൈസ കൊടുക്കുന്നതെന്നാണ്,ഈ ചോദിക്കുന്നവർ ആരാ..48 മണിക്കൂർ ഹർത്താൽ നടത്തി,മുൻപ് ഹർത്താലിൽ കട കുത്തി തുറന്ന് സാധനങ്ങൾ അടിച്ചു മാറ്റിയവരാണ് .പിന്നെ ഞാൻ ഇത് ഫെയ്സ് ബുക്കിൽ ഇടുന്നത് ചില കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്.കാരണം കൂടുതൽ ജനപിന്തുണ വേണ്ട കാര്യങ്ങൾ ആയതുകൊണ്ടാണ് അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

വിമർശിക്കുന്നവർക്ക് ആരെയും വിലയിരുത്താൻ അറിയില്ലെന്ന് മനസ്സില്ലായി.പ്രളയ കാലത്ത് കേരളത്തിലും,ചെന്നൈയിലും ഞാൻ എന്നാലാവും വിധത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ട്.ഞാൻ മുൻപും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്.നിങ്ങൾ വിമർശിച്ചതുകൊണ്ട് ഞാൻ ഇനി ആർക്കും പൈസ കൊടുക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി.എന്റെ പൈസ ഞാൻ എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും.

ക്ഷേത്രത്തിൽ കയറിയതുകൊണ്ട് വനിതാ നവോത്ഥാനം ഉണ്ടാകുമോ.ആദ്യം നിയമസഭയിലും മറ്റും 50 ശതമാനം സംവരണം സ്ത്രീകൾക്ക് ഏർപ്പെടുത്തണം.എന്നിട്ട് പോരെ നവോത്ഥാനം.ഗുജറാത്തിലും,തമിഴ്നാട്ടിലും സ്ത്രീകളെ മുഖ്യമന്ത്രിയാക്കിയില്ലെ,അത് എന്തുകൊണ്ട് കേരളത്തിൽ വരുന്നില്ല.സ്ത്രീ സുരക്ഷയ്ക്ക് ആദ്യം പ്രാധാന്യം കൊടുക്കണം.അതാണ് വനിതാ നവോത്ഥാനം.മണ്ണിൽ ഇറങ്ങി നിന്നുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.നവോത്ഥാനം വീട്ടിൽ നിന്ന് തുടങ്ങണം.കേരളത്തിന്റെ ശാപം ഇവിടുത്തെ സാംസ്ക്കാരിക നായകരാണ്.അവരും മാറണം.സന്തോഷ് പണ്ഡിറ്റ് ലൈവിൽ പറഞ്ഞു.