ജോലിയ്ക്കായി അന്യനാട്ടിൽ ജീവിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ വികാരം എന്താണെന്ന് ചോദിച്ചാൽ മറുപടി..ഒന്നേയുള്ളൂ; ഭക്ഷണം. ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിന് ശേഷം ദുബായിൽ ജോലിനോക്കിയിരുന്ന ലജേഷ് ..കൊലാത്ത് എന്ന കൊച്ചിക്കാരനും ഭക്ഷണം എന്നത് ഗൃഹാതുരത്വമുണർന്നുന്ന വികാരമായിരുന്നു. സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന മോഹം പ്രവാസകാലത്താണ് തുടങ്ങുന്നത്. ദുബായിൽ നിന്നും തിരികെ കൊച്ചിയിലെത്തിയപ്പോഴും സംരംഭമോഹം കെട്ടില്ല. എന്തുതരം ബിസിനസ് തുടങ്ങണമെന്നതിനെക്കുറിച്ച് യാതൊരു ആശങ്കയില്ലായിരുന്നു. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമെന്ന വികാരത്തെ തന്നെ സംരംഭമാക്കാൻ തീരുമാനിച്ചു……….. MEDIA: www.manoramanews.com കൂടുതൽ വായനക്ക്:https://www.manoramanews.com/news/business/2018/03/28/oru-pothichor-startup-in-kochi.html...
" />
free vector