എടപ്പാളിൽ ഓടിയത് സിപിഎം പ്രവർത്തകരോ ? ഓടുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചതായി റിപ്പോർട്ടുകൾ

January 3, 2019 0 By Editor

മലപ്പുറം ; എടപ്പാളില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടകളെ അടിച്ചോടിച്ച് കർമ്മ സമിതി പ്രവർത്തകർ.ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ എടപ്പാളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ നുഴഞ്ഞു കയറി അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് സിപിഎംഗുണ്ടകൾ നടത്തിയത്. എന്നാല്‍ ചങ്ങരംകുളം ഭാഗത്തു നിന്നും കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എത്തിയതോടെ സിപിഎമ്മുകാര്‍ പിന്തിരഞ്ഞോടി. എന്നാല്‍ ഓടുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. ചില മാദ്ധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.ചങ്ങരംകുളം ഭാഗത്തു നിന്നുമായിരുന്നു ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം തുടങ്ങിയത്. നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. സമാധാനപരമായ പ്രകടനത്തിനിടെയായിരുന്നു സിപിഎമ്മിന്റെ പ്രകോപന ശ്രമം. മലപ്പുറം ജില്ലയില്‍ പൊന്നാനി, തിരൂര്‍, വളാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലും പോപ്പുലര്‍ഫ്രണ്ടിനെ കൂട്ടു പിടിച്ച് സിപിഎം ശബരിമല കര്‍മ്മസമിതി നേതൃത്വം നല്‍കിയ പ്രകടനത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. എടപ്പാളില്‍ സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഇതിനിടെ കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എത്തുകയും അക്രമകാരികളെ ഓടിക്കുകയുമായിരുന്നു. മറു വശത്തു നിന്നും പ്രവര്‍ത്തകര്‍ എത്തുന്നത് സിപിഎമ്മുകാരാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു എന്നുമാണ് ജനം ടി വി പോലുള്ള മാധ്യമങ്ങളിൽ വരുന്ന റിപോർട്ടുകൾ