പറവൂര്‍: പറവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റുമാരില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റും നടക്കുന്നില്ലെന്ന് പരാതി. ഏജന്റിലാതെ നേരിട്ട് വാഹനം റീടെസ്റ്റ് ചെയ്യാനെത്തിയ വ്യക്തിയെ ചീത്തവിളിച്ചാണ് ആര്‍ടിഒ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വാഹനം റീ ടെസ്റ്റ് ചെയ്യാന്‍ നേരിട്ടെത്തിയ പറവൂര്‍ സ്വദേശി സിയാദിനു നേരെ ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് മോശമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.വാഹനം റീ ടെസ്റ്റ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട സിയാദിനോട് ആര്‍ടിഒ കയര്‍ത്ത് സംസാരിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു.റീ ടെസ്റ്റിന് നേരിട്ട് ഫീസടച്ച സിയാദിന്റെ വാഹനം...
" />
Headlines