കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

January 3, 2019 0 By Editor

കാസര്‍കോട്: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനമൊട്ടാകെ സംഘര്‍ഷം തുടരുന്നതിനിടെ കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം. ഹര്‍ത്താലിന് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളിലാണ് ഈ സംഭവവും. ആരാണ് കുത്തിയതെന്ന് വ്യക്തമല്ല.

ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തെരുവില്‍ സംഘര്‍ഷം തുടരുകയാണ്.