കേരളത്തിലെ പ്രളയം; ഏറ്റെടുത്ത് ലോക മാധ്യമങ്ങള്‍

August 16, 2018 0 By Editor

കൊച്ചി : കേരള ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണിത്. രണ്ട് ദിവസത്തിനുള്ളില്‍ 90 ലധികം ജീവനുകളാണ് പ്രളയം അപഹരിച്ചത്. നിരവധി ജീവനുകള്‍ പൊലിഞ്ഞ മഹാപ്രളയത്തില്‍ എല്ലാവരും സഹായത്തിനായി രംഗത്തുണ്ട്.അതിൽ ഏറ്റവും കുടുതൽ സഹായകമാകുന്നതും മാധ്യമങ്ങളാണ്. കേരളത്തിന്റെ പ്രളയദുരന്തം വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക പ്രശസ്ത മാധ്യമമായ സിഎന്‍എന്‍ വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, അല്‍ ജസീറ. ഗാര്‍ഡിയന്‍ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.