കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

September 18, 2018 0 By Editor

ദുബായ് : ഏഷ്യാകപ്പിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനാണ് പരാതി നല്‍കിയത്. എന്നാല്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ, ബ്രോഡ്കാസ്റ്റര്‍മാരോ ഇടപെടേണ്ടന്ന ശക്തമായ മറുപടിയാണ് ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കിയത്