‘ഖുര്‍ആൻ കൈയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്?’; മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി.ടി. ബല്‍റാം

‘ഖുര്‍ആൻ കൈയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്?’; മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി.ടി. ബല്‍റാം

March 10, 2019 0 By Editor

ഖുര്‍ആൻ കൈയ്യിൽ പിടിച്ചിരിക്കുന്ന മന്ത്രി കെ.ടി ജലീലിന്റെ ഫോട്ടോക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. പോസ്റ്റുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഫോട്ടോ എന്തിന് വേണ്ടിയാണെന്ന ചോദ്യവും വിമര്‍ശനവുമാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയര്‍ത്തുന്നത്. ഇന്നലെയായിരുന്നു കെ.ടി ജലീല്‍ മലപ്പുറത്ത ലീഗ് സ്ഥാനാര്‍ത്ഥി കു‍ഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനരൂപേണ ഫേസ്ബുക്കില്‍ ഫോട്ടോയോടെ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. കെ.ടി ജലീല്‍ ചെയ്തത് പോലെ ലീഗിന്റെ ഒരു നേതാവാണ് തെരഞ്ഞെടുപ്പ് വേളയില്‍ മതഗ്രന്ഥവും പിടിച്ച് ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കില്‍ എന്തൊക്കെയാകുമായിരുന്നു പുകിലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ചു കൊണ്ടാണ് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പണ്ട് അഹമ്മദ് സാഹിബിനെ പാരവെക്കാന്‍ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച അതേ ആളുകള്‍ ഇത്തവണ കുഞ്ഞാപ്പ പൊന്നാനിയില്‍ മല്‍സരിക്കട്ടേ എന്ന് തങ്ങളോട് നേരിട്ട് പറഞ്ഞെന്ന് മന്ത്രി കെ.ടി ജലീല്‍. കുറ്റിപ്പുറം ഉള്‍കൊള്ളുന്ന പൊന്നാനിയിലേക്ക് ജീവനോടെ താനില്ലെന്ന് മലപ്പുറത്തെ പുലിക്കുട്ടി വെട്ടിത്തുറന്ന് നേതൃയോഗത്തെ അറിയിച്ചെന്നും ജലീല്‍ പരിഹസിക്കുന്നു. മലപ്പുറത്ത് പിറന്ന കാവ്യ നീതി എന്ന തലക്കെട്ടോടെയാണ് കെ.ടി ജലീല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.