ജമ്മു കശ്മീരിൽ സുരക്ഷാസേന തീവ്രവാദികളുടെ ഒളിത്താവളം തകർത്തു; ഒരു ഭീകരനെ പിടികൂടി

ജമ്മു കശ്മീരിൽ സുരക്ഷാസേന തീവ്രവാദികളുടെ ഒളിത്താവളം തകർത്തു; ഒരു ഭീകരനെ പിടികൂടി

March 13, 2019 0 By Editor

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു. ഒരു ഭീകരനെയും ഒപ്പം വൻ ആയുധശേഖരവും പിടികൂടി. യാറിപോരയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു നീക്കം. ഗ്രനേഡുകളും തോക്കുകളും അടങ്ങുന്നതാണ് പിടിച്ചെടുത്ത ആയുധശേഖരം. മുഹമ്മദ് അയൂബ് റാവുത്തർ എന്നയാളാണ് പിടിയിലായത്.