ഡിജിപിക്ക് നാണമില്ലേയെന്ന് കെമാല്‍ പാഷ കൊച്ചി:ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ഡിജിപിക്ക് നാണമില്ലേ എന്നും കെമാല്‍ പാഷ ചോദിച്ചു. അതേസമയം ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുകയാണ്. പിന്തുണയുമായി വൈദികരും ബിഷപ്പുമാരും സമരവേദിയിലെത്തി‍. എന്നാല്‍ അതേസമയം ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐജിക്ക് നിർദ്ദേശം നൽകിയെന്ന് ഡിജിപി പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ല. അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും...
" />