തടികുറയ്ക്കാന്‍ ഓറഞ്ച് തൊലി

തടികുറയ്ക്കാന്‍ ഓറഞ്ച് തൊലി

September 5, 2018 0 By Editor

ഓറഞ്ചിനൊപ്പം ഓറഞ്ചിന്റെ തൊലിയും തടി കുറയ്ക്കാന്‍ ഉത്തമമാണ്. ഓറഞ്ച് തൊലിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനിയത് കളയണോ എന്ന് ചിന്തിക്കുമെന്നുറപ്പാണ്. 100 ഗ്രാം ഓറഞ്ച് തൊലിയില്‍ 25 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റും, 11 ഗ്രാം ഫൈബറും 1.5 ഗ്രാം പ്രോട്ടീനും, 1 ഗ്രാം സിട്രസ് ഓയിലും അടങ്ങിയിട്ടുണ്ട്. പുറമേ വൈറ്റമിന്‍ സി അയേണ്‍, സിങ്ക്, മെഗ്‌നീഷ്യം, കോപ്പര്‍ എന്നിവയുംഇതിലുണ്ട്. വൈറ്റമിന്‍ സിയുടെ മികച്ച കലവറയാണിത്.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കുകയും വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും . അസിഡിറ്റി ഉള്ളവര്‍ക്കും ഓറഞ്ച് തൊലി നല്ല മരുന്നാണ്. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്. ഓറഞ്ച് തൊലി പൊടിച്ച് തേന്‍ ചേര്‍ത്ത മിശ്രിതം ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. പഴുപ്പിക്കാന്‍ കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ഓറഞ്ച് വേണം തൊലി ശേഖരിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്.