തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭാ തീരുമാനം. ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ ഗവര്‍ണറെ കാണും.തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാതീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു. കെ.ചന്ദ്രശേഖര്‍ റാവു കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തുടരും കഴിഞ്ഞ ഞായറാഴ്ച നിയമസഭ പിരിച്ചുവിടുമെന്നു സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും, മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നില്ല. സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി കെ. ശ്രീഹരി അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടുകൊണ്ട് അനുകൂല വികാരം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണിതെന്നാണ്...
" />