തിരുവനന്തപുരം: പ്രളയക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമ സംഘം ഒറ്റപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്ള ചെറുതോണി മേഖലയിലെ ഒരു ലോഡ്ജിന്റെ ടെറസിലാണ് അവര്‍ തമ്ബടിച്ചിരിക്കുന്നത്. ഇരുപതോളംപേരുള്ള സംഘത്തിന് മതിയായ ഭക്ഷണം പോലും കിട്ടുന്നില്ല. മൊബൈല്‍ ഫോണിനും മറ്റും റേഞ്ച്് ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാനാവുന്നില്ല. എഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരിലുണ്ട്. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെയടുത്ത് എത്തിയിട്ടില്ല. കുടുങ്ങിക്കിടക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഇട്ട പോസ്ററ് ഇങ്ങനെയാണ് ഒരു വശത്ത് അണപൊട്ടിയൊഴുകുന്ന...
" />
Headlines