പ്രസാദം കഴിച്ച് ഭക്ഷ്യ വിഷ ബാധ: 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
February 11, 2019ലോഹര്‍ദാഗ: സരസ്വതിപൂജയ്ക്കു ശേഷം നല്കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണ് സംഭവം.
ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാ കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.