ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃഷിയിൽ താൽപര്യമുള്ള സഞ്ചാരികളെ ആകർഷിക്കാനും ജനങ്ങൾക്ക് ഗുണകരമാകുംവിധം മൂന്നാറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയണം.വട്ടവട കൊട്ടക്കൊമ്പൂരിൽനിന്ന‌് ഏഴു കിലോമീറ്റർ സഞ്ചാര യോഗ്യമായ റോഡ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ദൂരത്തിൽ കൊടൈക്കനാലിൽ എത്താൻ കഴിയും. മൂന്നാറിൽ നിന്നും വട്ടവടയിലൂടെ കൊടൈക്കനാൽ വരെയുള്ള ടൂറിസം...
" />
Headlines