ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത് അഞ്ച് ബില്യണ്‍ ഡോളര്‍. (32600 കോടിയിലധികം രൂപ). ഫേസ്ബുക്ക് ഷെയറുകളുടെ നില നോക്കിയാണ് സുക്കര്‍ബര്‍ഗിന്റെ സ്വത്ത് തിട്ടപ്പെടുത്തുന്നത്. തിങ്കളാഴ്ച ഫേസ്ബുക്ക് ഓഹരിവിപണിയില്‍ എട്ട് ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി യുഎസ്, യുകെ രാഷ്ട്രീയനേതാക്കള്‍ ഫേസ്ബുക്കിനേും സുക്കര്‍ബര്‍ഗിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്ക് ഇടിഞ്ഞത്.
" />
Headlines