മുസ്‍ലിം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

മുസ്‍ലിം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

March 15, 2019 0 By Editor

മുസ്‍ലിം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. മലപ്പുറം കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ അധ്യക്ഷന്‍ പി. അബ്ദുല്‍ മജീദ് ഫൈസി, പോപ്പുലര്‍ഫ്രണ്ട് അധ്യക്ഷന്‍ നസ്റുദ്ദീന്‍ എളമരം എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.പൊന്നാനിയില്‍ തോല്‍വി ഭയന്നാണ് ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.