കൊച്ചി: സംസ്ഥാനത്തെ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂർണമായും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുകയല്ലാതെ മറ്റ് മാർഗം ഇപ്പോൾ മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലത്തും ആളുകൾ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയിലെ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുന്നു. ആലുവ, കാലടി പെരുമ്പാവൂർ ഭാഗങ്ങളിലാണ് പ്രശ്നം ഗുരുതരമാകുന്നത്. ആലുവയിലാണ് ഏറ്റവും ഗുരുതരമായ അവസ്ഥയുള്ളത്. ഈ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പോലും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പല ദുരിതാശ്വാസ...
" />
Headlines