രാമജന്മഭൂമി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

രാമജന്മഭൂമി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

January 10, 2019 0 By Editor

അയോധ്യാക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുതിയതായി രൂപീകരിച്ച അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുക. ഭരണഘടനാബെഞ്ചിന്‍റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്‍റെ തീയതിയും ഇന്ന് നിശ്ചയിച്ചേക്കും.ചീഫ് ജസ്റ്‍റിസ് രഞ്‍ജൻ ഗൊഗോയ്, ജസ്റ്‍റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണ് ഭരണഘടനാബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്‍റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരെ ഒഴിവാക്കിയിരുന്നു.

അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്‍റ് ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.