വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി

March 13, 2019 0 By Editor

വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി