ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാം; അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ല

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാം; അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ല

March 13, 2019 0 By Editor

മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ പറഞ്ഞു. അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി.മ​തം, ആ​രാ​ധ​നാ​ല​യം, ജാ​തി എ​ന്നി​വ​യു​ടെ പേ​രി​ല്‍ ജ​ന​വി​കാ​രം വ​ഷ​ളാ​ക്ക​രു​തെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം താ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​മി​ത​വ്യാ​ഖ്യാ​നം ന​ല്‍​ക​രു​തെ​ന്നും ടിക്കാ​റാം മീ​ണ പ​റ​ഞ്ഞു. യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ ഏ​ത് രീ​തി​യി​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് അ​വ​ര​വ​ര്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.