കൊല്ലം: എസ്.സുധാകര്‍ റെഡ്ഢി വീണ്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലത്തു നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറി പദത്തിന് നിയോഗിക്കപ്പെടുന്നത്. 31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ എട്ടു പേര്‍ പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റില്‍ നാലു പുതുമുഖങ്ങളുണ്ട്. കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവായ പന്ന്യന്‍...
" />