എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം എന്ന വലിയ സന്ദേശമാണ് ഇസാഫ് നല്കുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വനിതാദിനാഘോഷ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പ്രശനങ്ങളെയും കുറവുകളെയും മനസിലാക്കിയുള്ള പ്രവര്‍ത്തനമാണ് സമൂഹ മനസാക്ഷിയില്‍ ഇസാഫിന് വലിയ സ്ഥാനം നേടി കൊടുത്തത്. 26 വര്‍ഷത്തോളമായി 50 ശതമാനത്തിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒ യുമായ...
" />
Headlines