അതിർത്തിയിൽ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ ; അഞ്ച് പാക് സൈനികരെ വധിച്ചു

അതിർത്തിയിൽ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ ; അഞ്ച് പാക് സൈനികരെ വധിച്ചു

January 17, 2019 0 By Editor

കശ്മീർ : അതിർത്തിയിൽ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ.പൂഞ്ച് മേഖലയിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ നിരവധി ചെക്ക് പോസ്റ്റുകളും ഇന്ത്യ തകർത്തു.കടുത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകി വരുന്നതെന്ന് നോർത്തേൺ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് അറിയിച്ചു.