ആർപ്പോ ആർത്തവം പരിപാടിയ്ക്കെതിരായ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ പരിപാടിയിൽ നിന്ന് പിന്മാറി

January 13, 2019 0 By Editor

കൊച്ചി : ആർപ്പോ ആർത്തവം പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറി.പരിപാടിയ്ക്കെതിരായ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഉന്നത പൊലീസ് വൃത്തങ്ങളും,സിപിഎം നേതൃത്വവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിപാടിയുടെ സംഘാടകർ തീവ്ര സ്വഭാവമുള്ളവരാണെന്നും,ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിൽക്കണമെന്നുമുള്ള റിപ്പോർട്ടാണ് പൊലീസിന്റേത്.ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച്,ആചാര ലംഘനത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ഇടത് തീവ്രവാദികൾ അടക്കമുള്ളവർ ആസൂത്രണം ചെയ്ത പദ്ധതിയാണ് ആർപ്പോ ആർത്തവം.ചുംബന സമരവുമായി ബന്ധമുള്ളവരും ഇതിന്റെ സംഘാടകരായി ഉണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയാണിത്.സിപിഐ ദേശീയ നേതാവ് ആനിരാജ , അനിതാ ദൂബെ, -കെ ആർ മീര, കെ അജിത, സാറാ ജോസഫ്, സണ്ണി എം കപിക്കാട്, സുനിൽ പി ഇളയിടം എന്നിവരെയാണ് പരിപാടിയിൽ സംസാരിക്കാനായി നിശ്ചയിച്ചിരിക്കുന്നത്.