ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു

March 15, 2019 0 By Editor

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന-ലൈംഗിക പീഡന കേസുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആലിപോർ കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രം താരത്തിന്റെ ഐപിഎൽ-ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും.

ഐപിസി സെക്ഷൻ 498എ, 354എ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രപ്രകാരമുള്ള കേസ് ജൂൺ 22നാണ് കോടതി പരിഗണിക്കുന്നത്.