എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്​ആലഞ്ചേരിയെ ഒഴിവാക്കി

June 23, 2018 0 By Editor

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്​ആലഞ്ചേരിയെ ഒഴിവാക്കി. മാര്‍ ജേക്കബ്​ മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക്​അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു . നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട്​ രൂപതാ ബിഷപ്പാണ്​മാര്‍ ജേക്കബ്​മനത്തോടത്ത്​. സഭയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ്​ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ്​അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചത്.