ഏഷ്യൻ കപ്പ് ഫുട്ബോൾ; നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും

January 14, 2019 0 By Editor

ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെഹ്റൈനാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിൽ സമനില നേടിയാലും ഇന്ത്യയ്ക്ക് പ്രീക്വാ‍ട്ട‍ർ ഉറപ്പിക്കാം. ഷാർജ സ്റ്റേഡിയത്തിൽ രാത്രി 9.30 നാണ് മത്സരം.

യുഎഇക്കെതിരെ തോറ്റെങ്കിലും ആദ്യമത്സരത്തിൽ തായ്​ലൻഡിനെ 4-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബഹ്റൈൻ അവരുടെ മികച്ച ഫോമിലല്ലാ എന്നത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.