കാമ്പസ് ഫ്രണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്

കാമ്പസ് ഫ്രണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്

July 16, 2018 0 By Editor

കൊച്ചി: കാമ്പസ് ഫ്രണ്ടിന് മാന്യതയും സ്വീകാര്യതയും കൊടുക്കുന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളും. ഫെബ്രുവരി നാലിന് കാമ്പസ് ഫ്രണ്ട് ചെന്നൈയിലെ പാന്തിയന്‍ റോഡില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആയിരുന്നു. യോഗത്തില്‍ മണിശങ്കര്‍ അയ്യര്‍ പതിവുപോലെ ആര്‍എസ്എസ്-ബിജെപി സംഘടനകളെ കുറ്റം പറയുകയും ചെയ്തു. കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകത്ത് രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ 20 കോടി മുസ്ലിങ്ങളെ കൂട്ടാതെ വികസനം നടപ്പാക്കാനാവില്ലെന്ന് അയ്യര്‍ പറഞ്ഞു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ കാമ്പസ് സ്വാതന്ത്ര്യം ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ ഇന്ന് ഇല്ലാതാക്കിയെന്നും അയ്യര്‍ പറഞ്ഞു