കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു

December 15, 2018 0 By Editor

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. വഴി ത്രക്കാരായ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്.  അതിവേഗതയിൽ വന്ന പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. നാട്ടുകാരും മറ്റും ചേർന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും മരിച്ചത്. ഇന്നലെ  രാത്രിയാണ് അപകടം നടന്നത്.