കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി

February 20, 2019 0 By Editor

കൊച്ചി: കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി.അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്.പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു.