കോ​ഴി​ക്കോ​ട് മാങ്കാവിൽ അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

December 3, 2018 0 By Editor

കോ​ഴി​ക്കോ​ട്: ഇ​ത​ര​ദേ​ശ ​തൊ​ഴി​ലാ​ളി​യെ വെ​ട്ടു​ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി‍യ നിലയില്‍ കണ്ടെത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി ജ​യ്‌​സിം​ഗ് യാ​ദ​വ് (35) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി വ​ള​യ​നാ​ട്-​മാ​ങ്കാ​വ് റോ​ഡി​ലെ കു​ഴി​ക്ക​ണ്ട​ത്ത് പറമ്പിലാണ് സം​ഭ​വം.സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജ​യ്‌​സിം​ഗ് യാ​ദ​വി​ന്‍റെ ബ​ന്ധു ഭ​ര​തി​നെ മെ​ഡി​ക്ക​ല്‍​ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​പി​ച്ചു​ണ്ടാ​യ ക​ല​ഹ​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.