നഷ്ടത്തിലാണെങ്കിൽ കെഎസ്ആർടിസി അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി

January 7, 2019 0 By Editor

 നഷ്ടത്തിലാണെങ്കിൽ കെ എസ് ആർ ടി സി അടച്ചു പൂട്ടണമെന്നു സുപ്രീംകോടതി. നാലായിരം കോടിയിലധികം നഷ്ടത്തിലാണെന്ന് കെഎസ്ആർടിസി അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി പരാമർശം.കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷൻ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജികളിൽ അന്തിമ വാദം വ്യാഴാഴ്ച നടക്കും.