നിപ ബാധിച്ച ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യ വകുപ്പ്

June 6, 2018 0 By Editor

കൊച്ചി: നിപ രോഗം ബാധിച്ച്‌ ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്. രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാര്‍ജിന് മുന്‍പുള്ള അവസാന പരിശോധനയിലാണെന്നും, ഇനി രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനോടൊപ്പം രോഗത്തിന്റെ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും ആരോഗ്യവകുപ്പ് ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി.
രോഗത്തിന്റെ ചികിത്സക്കായി ചിലവായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഒപ്പം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന രോഗം ബാധിച്ചവരുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും അതിന് സഹായിക്കാനുള്ള ദൗത്യം നാമെല്ലാം ഏറ്റെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. രോഗകാരണത്തെക്കുറിച്ചും രോഗം പടര്‍ന്നതിനെക്കുറിച്ചുമുള്ള വിദഗ്ധ പഠനം ഉടന്‍ പ്ലാന്‍ ചെയ്യുന്നതാണ്. ഈ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയിതുണ്ടായാല്‍ എങ്ങിനെ അതിനെ നേരിടണമെന്ന മാര്‍ഗ്ഗരേഖയും തയ്യാറാക്കും, ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.