നെതര്‍ലന്‍ഡിലെ ഉട്രെച്ചിലുണ്ടായ വെടിവെപ്പിന്റെ പിന്നിലെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍

നെതര്‍ലന്‍ഡിലെ ഉട്രെച്ചിലുണ്ടായ വെടിവെപ്പിന്റെ പിന്നിലെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍

March 20, 2019 0 By Editor

നെതര്‍ലന്‍ഡിലെ ഉട്രെച്ചിലുണ്ടായ വെടിവെപ്പിന്റെ പിന്നിലെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍. കൊല്ലപ്പെട്ടവരും,ആക്രമികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഇലക്ട്രിക് ട്രെയിനിലാണ് വെടിവെപ്പ് ഉണ്ടായത്. അക്രമികള്‍ ഉപേക്ഷിച്ച കാറില്‍ നിന്ന് ലഭിച്ച കത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഭീകരാക്രമണമെന്ന പ്രാഥമിക നിഗമനത്തിലാണ് ‌പൊലീസ്. സംഭവത്തെ ത്തുടര്‍ന്ന് രക്ഷപ്പെട്ട അക്രമിയെ മണിക്കൂറുകള്‍ക്ക് ശേഷം ഉട്രെച്ചില്‍ മൂന്ന് മൈല്‍ അകലെയുള്ള കെട്ടിടത്തില്‍ നിന്ന് പൊലീസ് പിടികൂടി. തുര്‍ക്കി വംശജനായ ഗോക്മാന്‍ താരീസ് എന്ന 37 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23 ഉം,27ഉം വയസുള്ള രണ്ട് ഉട്രെച്ച് സ്വദേശികളും പൊലീസ് കസ്റ്റഡിയിലുണ്ട്. ആക്രമികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്