പി.വി. അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ

June 17, 2018 0 By Editor

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദം വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ.പാര്‍ക്കിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്‌റ്റോപ്പ് മെമ്മോ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ അടുത്ത ദിവസം നേരിട്ട് കൈമാറും. വ്യാഴാഴ്ച രാത്രിയാണ് പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്