പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

February 15, 2019 0 By Editor

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം വിമാനത്താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തുടങ്ങിയവരും ജീവത്യാഗം ചെയ്ത സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.സൈനിക മേധാവികളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.