ബുള്ളറ്റിന്റെ ശബ്ദം കൂട്ടുന്നതിനായി സൈലൻസറിൽ മാറ്റം വരുത്തിയ 34 പേരെ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ബുള്ളറ്റിന്റെ ശബ്ദം കൂട്ടുന്നതിനായി സൈലൻസറിൽ മാറ്റം വരുത്തിയ 34 പേരെ മോട്ടോർ വാഹനവകുപ്പ് പിടികൂടി

March 7, 2019 0 By Editor

എറണാകുളം : ബുള്ളറ്റിന്റെ ശബ്ദം കൂട്ടുന്നതിനായി സൈലൻസറിൽ മാറ്റം വരുത്തിയ 34 പേരെ മോട്ടോർ വാഹനവകുപ്പ് ബുധനാഴ്ച പിടികൂടി,പിഴ ചുമത്തിയശേഷം സൈലൻസറുകൾ പഴയപോലെ മാറ്റി ഉടൻ ആർ.ടി. ഓഫീസിൽ വാഹനം ഹാജരാക്കാനും മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി.കൊച്ചിയിലും പരിസരത്തും നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. മോട്ടോർ വാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.സാധാരണഗതിയിൽ 92 ഡെസിബെൽവരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. എന്നാൽ, ഇത്തരം ബുള്ളറ്റുകളിൽ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നു. എറണാകുളം എൻഫോഴ്‌സുമെന്റ് ആർ.ടി.ഒ. കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.