മലപ്പുറം ജില്ല പകര്‍ച്ചാവ്യാധികളുടെ പിടിയിൽ;166 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

മലപ്പുറം ജില്ല പകര്‍ച്ചാവ്യാധികളുടെ പിടിയിൽ;166 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

June 22, 2018 0 By Editor

മലപ്പുറം: പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുബോളും മലപ്പുറത്ത് പകര്‍ച്ചാവ്യാധികളുടെ ഭീതി ഒഴിയുന്നില്ല. 166 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനികളും എലിപ്പനിയും വ്യാപകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.വര്‍ഷക്കാലമെത്തിയതോടെ മലപ്പുറം ജില്ല പകര്‍ച്ചാവ്യാധികളുടെ പിടിയിലാണ്. ഡെങ്കിപ്പനിയാണ് പ്രധാന വില്ലന്‍. ആയിരത്തോളം പേര്‍ ഡെങ്കിപ്പനി സംശയിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേി. 166 പേര്‍ക്ക് സ്ഥിരീകരിച്ചു. ആയിരക്കണക്കിനാളുകളുകള്‍ മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.