മലപ്പുറത്ത് ‌വെസ്റ്റ് നൈല്‍ വൈറസ് ബാധ

മലപ്പുറത്ത് ‌വെസ്റ്റ് നൈല്‍ വൈറസ് ബാധ

March 15, 2019 0 By Editor

മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം മലപ്പുറത്തെത്തി രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്ററിനറി യൂണിറ്റ് എന്നിവരുടെ സംഘമാണ്‌ സ്ഥലം സന്ദര്‍ശിച്ചത്.

വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുക് വഴിയാണ് പകരുന്നത്. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല. പക്ഷികളില്‍ നിന്നു പക്ഷികളിലേക്കു പകരും. വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ച്ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം വരെ മരണം സംഭവിക്കാം. മുതിര്‍ന്നവരെയാണ് സാധാരണ ബാധിക്കുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്