മാർത്തോമ സഭാ അദ്ധ്യക്ഷനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

മാർത്തോമ സഭാ അദ്ധ്യക്ഷനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

February 14, 2019 0 By Editor

 പ്രളയം സർക്കാർ സൃഷ്ടിയാണെന്ന പരാമർശം നടത്തിയ മാർത്തോമ സഭാ അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്തയ്ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ് ഐ നേതാവിനെ പാർട്ടി സസ്പെന്റ് ചെയ്തു.

എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും,ഡി വൈ എഫ് ഐ നേതാവുമായ നൈജീൽ കെ ജോണിനെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ പ്രകാരം കോഴഞ്ചേരി ഏരിയ കമ്മിറ്റി സസ്പെന്റ് ചെയ്തത്.

ഹിന്ദു ആചാര്യൻമാരെ പരസ്യമായി പൊതുവേദിയിൽ പോലും അവഹേളിക്കുന്ന മന്ത്രിമാർ വരെയുള്ള പാർട്ടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ നടപടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. പാർട്ടിയുടെ ഇരട്ടത്താപ്പാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. മാതാഅമൃതാനന്ദമയി,ചിദാനന്ദപുരി സ്വാമികൾ എന്നിവരെ പല തവണ സിപിഎം മന്ത്രിമാർ അടക്കം ആക്ഷേപിച്ചിരുന്നു.എന്നാൽ അതിനെ പിന്തുണയ്ക്കുക അല്ലാതെ വിലക്കാൻ പോലും പാർട്ടി നേതൃത്വം തയ്യാറായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്