റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കോളേജിൽ ദേശീയ പതാക പിടിച്ച് റാലി നടത്തിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഷോകോസ് നോട്ടീസ്

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കോളേജിൽ ദേശീയ പതാക പിടിച്ച് റാലി നടത്തിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഷോകോസ് നോട്ടീസ്

January 24, 2019 0 By Editor

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കോളേജിൽ ദേശീയ പതാക പിടിച്ച് റാലി നടത്തിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഷോകോസ് നോട്ടീസ് . അലിഗഡ് മുസ്ലിം സർവകലാശാല അധികൃതരാണ് വിദ്യാർത്ഥികൾക്ക് ഷോകോസ് നോട്ടീസ് നൽകിയത്. റാലി കോളേജിന്റെ അന്തരീക്ഷത്തിന് ശല്യമായെന്ന് നോട്ടീസിൽ പറയുന്നു. അദ്ധ്യാപനത്തേയും റാലി ബാധിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ട്.

24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് വിദ്യാർത്ഥികളോട് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ഉണ്ട്. കോളേജിൽ ദേശീയപതാക പിടിച്ച് റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി റാലി നടത്തുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് റാലി സംഘടിപ്പിച്ച വിദ്യാർത്ഥികൾ ചോദിക്കുന്നു.

അനുമതിയില്ലാതെ റാലി നടത്തി എന്നാണ് അധികൃതരുടെ വാദം. എന്നാൽ അനുമതിയ്ക്കായി തങ്ങൾ അധികൃതർക്ക് കത്തു നൽകിയെന്നും ആരും അനുമതി നിഷേധിച്ചില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കശ്മീരിൽ സൈന്യം വധിച്ച ഭീകരൻ മന്നൻ വാനിക്ക് വേണ്ടി ചില വിദ്യാർത്ഥികൾ മയ്യത്ത് നിസ്കാരം നടത്താൻ ശ്രമിച്ചത് തടയാൻ കഴിയാത്ത സർവകലാശാലയാണ് തിരംഗ യാത്രക്കെതിരെ നോട്ടീസ് നൽകുന്നതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.നേരത്തെ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ചിത്രം സർവകലാശാലയിൽ തൂക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു