ലോലിപോപ്പുകള്‍ കേരളത്തിൽ നിരോധിച്ചു

August 7, 2018 0 By Editor

തിരുവനന്തപുരം: കുട്ടികള്‍ക്കിടയില്‍ അമിതമായി വിറ്റഴിയുന്നതും വളരെ ആകര്‍ഷകവുമായ മിഠായിയാണ് ലോലിപോപ്പ്. മിഠായി ആകര്‍ഷകമാക്കാന്‍ നിരവധി കളറുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യം ലോലിപോപ്പുകള്‍ നിരോധിച്ചതായി അറിയിച്ചത്. കൂടാതെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മധുര പലഹാരങ്ങളിലും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവു എന്നും നിയമമുണ്ട്.എന്നാല്‍ ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. കളര്‍ ലഭിക്കാനായി അമിതമായാണ് ഇത്തരം രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.