വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാൾ കൊല്ലപ്പെട്ടു, ഒരു മാവോയിസ്റ്റ് പിടിയിലായതായി സൂചന

March 7, 2019 0 By Editor

വയനാട് ലക്കിടിയില്‍ ഇന്നലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു മാവോയിസ്റ്റ് പിടിയിലായതായാണ് സൂചന. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ രാവിലെ വയനാട്ടില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇന്നലെ രാത്രിയാണ് ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമെത്തിയത്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്.