വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു

വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു

March 18, 2019 0 By Editor

വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഫെബ്രുവരി 25ന് പനി ബാധിച്ച് ചികിത്സ തേടിയ ഷാനിന് വെസ്റ്റ് നൈല്‍ വൈറസാണന്ന് കഴിഞ്ഞയാഴ്ചയാണ് സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

പനിയും, ജലദോഷവും, ശരീര വേദനയും, ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഷാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 25ന് പ്രവേശിപ്പിച്ചത്. അസുഖം കുറയാത്തതിനെത്തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി. പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വെസ്റ്റ് നൈല്‍ വൈറസാണെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചു. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍‌ ഫോര്‍ ഡിസീസ് കണ്ട്രോളില്‍ നിന്നുള്ള വിദഗ്ധ സംഘവും മലപ്പുറത്തും, കോഴിക്കോട്ടും എത്തിയിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് ഷാന്‍ പുലര്‍ച്ചെയാണ് മരിച്ചത്.