സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു

സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു

December 13, 2018 0 By Editor

 പൊതുനിരത്തില്‍ പൊലീസുകാരെ എസഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലാണ് പൊലീസുകാരെ മര്‍ദിച്ചത്. വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടന്നത്. ഇരുപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാണ് പൊലീസുകാരെ മര്‍ദിച്ചത്.

പൊലീസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂണിഫോമില്‍ പിടിച്ച്‌ തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ച്‌ ‘യു’ടേണ്‍ എടുത്ത ബൈക്ക് തടഞ്ഞപ്പോള്‍ ആണ് സംഭവം നടന്നത്. എന്നാല്‍ പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാല്‍ അവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു