തിരുവനന്തപുരം: കുപ്പിവെള്ളം വില കുറച്ചു വില്‍ക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളം ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും, ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷന്‍ നിശ്ചയിച്ച് 12 രൂപയ്ക്ക് വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എട്ടു രൂപയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി 12...
" />
Headlines