17 കാരിയായ വനവാസി പെൺകുട്ടിയെ പീഡിപ്പിച്ചു ; കോൺഗ്രസ് നേതാവിനെതിരെ പരാതി

17 കാരിയായ വനവാസി പെൺകുട്ടിയെ പീഡിപ്പിച്ചു ; കോൺഗ്രസ് നേതാവിനെതിരെ പരാതി

January 30, 2019 0 By Editor

വയനാട് ; 17 കാരിയായ വനവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ പരാതി. ആരോപണ വിധേയനായ വയനാട് ഡിസിസി അംഗവും,ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജ്ജ് ഒളിവിലാണ്.പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേ സമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു.വർഷങ്ങളായി ജോർജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.കഴിഞ്ഞ ഒന്നരവർഷമായി ജോർജ്ജ് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.