പാരിസ്: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങള്‍ക്കും ലൈംഗിക അതിപ്രസരത്തിനുമെതിരെ സാമൂഹിക ഗുണനിലവാരം ഉറപ്പാക്കുന്നതിെന്റ ഭാഗമായാണിതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇനിയും മൂന്ന്‌നാല് ശതമാനം വ്യാജ അക്കൗണ്ടുകള്‍ അവശേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കേംബ്രിജ് അനലറ്റിക വിവര സ്വകാര്യത ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്ന സുതാര്യത ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫേസ്ബുക്ക് അധികൃതര്‍. നൂറു ശതമാനം സ്പാമുകളും കണ്ടെത്തുകയും സ്പാമുകളായി...
" />
New
free vector